Header Ads



Scouts AND Guides

Bharat Scouts And Guides

( Higher Secondary Unit)  

Desabandhu HSS, Thachampara

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ ഒരു ഹയർസെക്കന്ററി യൂണിറ്റ് സ്കൂളിൽ ആറ് വർഷമായി പ്രവർത്തിക്കുന്നു. ചീഫ് മിനിസ്റ്റർ ഷീൽഡ് പ്രവർത്തനങ്ങളിൽ സജീവമായി യൂണിറ്റ് തുടങ്ങിയ വർഷം  മുതൽ പങ്കെടുക്കുകയും എല്ലാ കുട്ടികൾക്കും 60 മാർക്ക് പൊതു പരീക്ഷയിൽ ഗ്രേസ് മാർക്കായി ലഭിക്കുകയും ചെയ്യുന്നു .

2019 - 2020  അധ്യയന വർഷത്തെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗൈഡ് യൂണിറ്റായി തച്ചമ്പാറ സ്കൂളിനെ യാണ് തിരഞ്ഞെടുത്തത് . രണ്ടാമത്തെ മികച്ച യൂണിറ്റായി തച്ചമ്പാറ സ്കൂളിലെ സ്കൗട്ട് യൂണിറ്റിനെയും തിരഞ്ഞെടുത്തു .

            തുടക്കം മുതൽ സ്‌കൗട്ട് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ചെയ്യുന്നത് കെമിസ്ട്രി അധ്യാപകനായ ശ്രീ ജിജീഷ് ഏലിയാസും ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത് സൂവോളജി അധ്യാപികയായ ശ്രീമതി ബിന്ദു ടി സിയും ആണ്.

നമ്മുടെ പ്രിൻസിപ്പാൾ  ശ്രീ വി പി ജയരാജൻ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ മണ്ണാർക്കാട് ജില്ലാ കമ്മീഷണർ ആയി സേവനം ചെയ്യുന്നു.




No comments