Header Ads



ദേശബന്ധു ഹയർസെക്കന്ററി സ്കൂളിന് അഭിമാനമായി വരദ കെ.പി


         ദേശീയതലത്തിൽ നടന്ന ചാർട്ടേണ്ട് അകൗണ്ടന്റ് (CA)പരീക്ഷയിൽ തച്ചമ്പാറ ദേശബന്ധു ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി വരദ കെ.പി  ദേശബന്ധു ഹയർസെകന്ററി സ്കൂളിന്റെ അഭിമാന താരമായി. അഞ്ച് മുതൽ പത്ത് വരെ ദേശബന്ധുവിന്റെ മിടുക്കികുട്ടിയായിരുന്ന വരദ,പത്താം ക്ലാസിൽ മുഴുവൻ എപ്ലസ് നേടി മാനേജ്മെന്റിന്റെ സ്വർണ്ണപതക്കവും *നേടിയിട്ടുണ്ട്.ദേശബന്ധു എന്ന പൊതുവിദ്യാലയത്തിൽ പഠിച്ച് തിളക്കമാർന്ന വിജയം കൈവരിച്ച വരദ ദേശബന്ധുവിന്റെ എക്കാലത്തെയും അഭിമാനതാരമാണ്.
ഉന്നത വിദ്യാഭ്യാസരംഗത്തെ പുത്തൻ പ്രവണതകളോട് പൊരുത്തപ്പെടാനും മുന്നേറാനും പൊതുവിദ്യാലയങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്നവർക്ക് സാധിക്കില്ലെന്ന വ്യാജപ്രചരണം അലയടിക്കുന്ന കാലഘട്ടത്തിൽ വരദ അതിനെതിരെയുള്ള   മറുപടികൂടിയാവുന്നതിൽ സന്തോഷമുണ്ട്.ഏതൊരു വിദ്യാർത്ഥിയും മികവുറ്റതാകണമെന്നും നല്ല ശീലങ്ങളും നന്മയാർന്ന ജീവിതവും ഓരോ വിദ്യാർത്ഥിക്കും ലഭിക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് അധ്യാപകസമൂഹം. ദേശബന്ധുവിലെ ഓരോ അധ്യാപകരും മാനേജ്മെന്റും വരദയുടെ ഈ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ്.
സമൂഹത്തിന്റെ നാനാമേഖലകളിലായി രാജ്യത്തിനകത്തും പുറത്തും ജീവിതത്തിൽ ഉന്നതവിജയം നേടിയ നിരവധി വ്യക്തിത്വങ്ങൾ ദേശബന്ധുവിന്റെ  സന്തതികളായുണ്ട്.സ്കൂൾ മാനേജർ ശ്രീ വത്സൻ മഠത്തിലിന്റെ ചിട്ടയായ അക്കാദമിക പ്രവർത്തനത്തിലൂടെയും  അധ്യാപകരുടെ നിസ്വാർത്ഥ സേവനത്തിലൂടെയും ജീവിതവിജയം നേടിയ ശിഷ്യസമുഹമാണ് ദേശബന്ധുവിന്റെ കരുത്ത്.മുൻവർഷങ്ങളിലെന്നപോലെ കൊറോണയുടെ ദുരിതകാലഘട്ടത്തിലും പുസ്തക,യൂനിഫോം വാഹന സൗകര്യങ്ങൾ  ഒരുക്കിക്കൊണ്ടുള്ള സ്കൂൾ മാനേജ്മെന്റിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്,പുതിയ അധ്യയനവർഷത്തിലും സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികൾക്ക് സൗജന്യമായ പഠന അന്തരിക്ഷം  പ്രധാനം ചെയ്ത്കൊണ്ടുള്ള നിലപാട് തന്നെയാണ് ശ്രീ വത്സൻ മഠത്തിൽ നേതൃത്വം നൽകുന്ന   മലബാർ ചാരിറ്റമ്പിൾ ട്രസ്റ്റിനുള്ളത്.
ദേശബസു സ്കൂളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ സ്കൂൾ ഓഫീസുമായോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്ലെടേണ്ടതാണ്..
:09567226315

No comments