Header Ads



USS coaching

ഈ ലോക് ഡൗൺ കാലത്തും വ്യത്യസ്ത പ്രവർത്തനങ്ങളുമായി *ദേശബന്ധു UP* സജീവം.
ഇപ്പോഴുള്ള 6 ൽ നിന്നും വിജയിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രൂപ്പ് ഉണ്ടാക്കി അവർക്ക് താത്പര്യമുള്ള മേഖലയിൽ ഓരോ ദിവസവും ഒരോ ചാലഞ്ച് അവതരിപ്പിക്കാനുള്ള അവസരം നൽകുക എന്നതാണ് ആദ്യ പ്രവർത്തനം. ഇതിലൂടെ അവരിലെ സർഗാത്മക കഴിവുകളെ പോത്സാഹിപ്പിക്കുന്നതിന് സഹായകമാകുന്നു. കുട്ടികളെല്ലാരും പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു എന്നത് സന്തോഷകരമാണ്.
 
അടുത്തത്  *USS 2021* ലക്ഷ്യം വെച്ചു കൊണ്ട് ഓരോ സബ്ജക്റ്റിലേയും ടീച്ചേഴ്‌സ് രാവിലെ ഒരു ക്ലാസ് നടത്തുന്നു. അതിൽ കുട്ടികൾക്ക് ഉണ്ടാകുന്ന സംശയ നിവാരണത്തിനായി അതേ ദിവസം തന്നെ രാത്രി 7 മണി മുതൽ 10 മണി വരെ അതതു സബ്ജക്റ്റ് ടീച്ചേഴ്സുമായി ചർച്ച ചെയ്യാനുള്ള അവസരവും നൽകുന്നു. ആഴ്ചയിലെ അവസാന ദിവസം ഒരു ഓൺലൈൻ എക്സാമും നടത്തുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കാണ് ഇപ്പോൾ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്. വൈകാതെ മലയാളം മീഡിയത്തിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതാണ്. click here

No comments